രോഗികളുടെ സംഗമവും ആംബുലന്‍സ് കൈമാറ്റ ചടങ്ങും
ലോക സാന്ത്വന ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പ്രസ്സ് ക്ലബ്ബ് വയനാട് മെഡിക്കല്‍ കോളേജ് സെക്കന്‍ഡറി പാലിയേറ്റീവിന്റെ സഹകരണത്തോടെ ജനുവരി 15ന് രോഗികളുടെ സംഗമവും ആംബുലന്‍സ് കൈമാറ്റ ചടങ്ങും നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ രോഗികളുടെ സംഗമം ആരംഭിക്കും
മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌ന വല്ലി ഉല്‍ഘാടനം ചെയ്യും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ റവന്യൂ ഭവന വകുപ്പ് മന്ത്രി കെ.രാജന്‍ ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ദിനിഷ് താക്കോല്‍ ഏറ്റു വാങ്ങും. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് അംഗത്വ വിതരണം ഒ.ആര്‍.കേളു എം.എല്‍.എ.നിര്‍വ്വഹിക്കും.ചടങ്ങില്‍ രോഗികള്‍ക്കുള്ള കിറ്റ് വിതരണം, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കലും നടക്കും ചടങ്ങില്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും.വാര്‍ത്ത സമ്മേളനത്തില്‍ പ്രസ്സ് ക്ലബ്ബ് പ്രസി.അരുണ്‍ വിന്‍സെന്റ് സെക്രട്ടറി സുരേഷ് തലപ്പുഴ ട്രഷറര്‍ അശോകന്‍ ഒഴക്കോടി മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ.അര്‍ജുന്‍ ജോസ്, പാലിയേറ്റീവ് പ്രസി.ഷാജന്‍ ജോസ്, സെക്രട്ടറി വിപിന്‍ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.