വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മ പെരുന്നാള്‍

0

ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ ഈ മാസം ഏഴു മുതല്‍ ആരംഭിച്ചതായും പ്രധാന പെരുന്നാള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പെരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് കല്‍ക്കട്ട ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ഈ വര്‍ഷത്തെ ഫാ. മത്തായി നൂറനാല്‍ മെമ്മോറിയല്‍ അവാര്‍ഡ് മരണാനന്തര ബഹുമതിയായി കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിക്കും. ഞായറാഴ്ച വൈകിട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ ജനപ്രതികളും സാമൂഹിക സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും പങ്കെടുക്കും. പെരുന്നാള്‍ തിങ്കളാഴ്ച ഉച്ചയ് രണ്ട് മണിയോടെ സമാപിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!