എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു

0

തവിഞ്ഞാല്‍ പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇമ്പ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ കാട്ടി മൂലയില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ലി മാത്യു അധ്യക്ഷത വഹിച്ചു.ജോയിന്റ് രജിസ്ട്രാര്‍ വയനാട് അബ്ദുല്‍ റഷീദ് തിണ്ടുമ്മല്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു.ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ സജീര്‍ എം ആദ്യ വായ്പ വിതരണം നടത്തി.

സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡണ്ട് എ ജോണി മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ മാനന്തവാടി ശാന്ത, മുന്‍മന്ത്രി പി കെ ജയലക്ഷ്മി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം ഇബ്രാഹീം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍, വിപിന രാമചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!