ഉന്നതിയില്‍ പ്ലാമുറ്റം പദ്ധതിക്ക് തുടക്കമായി

0

പദ്ധതി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍ ജുനൈദ് കൈപ്പാണി വീട്ടുമുറ്റത്ത് പ്ലാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.വനം വകുപ്പിന്റെ സഹകരണത്തോടെയാണ് പാലിയാണ കോളനിയിലെ തരിശ്ഭൂമി ഫലഭൂയിഷ്ടമാക്കുന്ന പദ്ധതി കരിങ്ങാരി ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ഏറ്റെടുത്താണ് നടത്തുന്നത്.

മുറ്റത്തൊരു പ്ലാവ് ,വീട്ടില്‍ ഒരു ചക്ക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് നടത്തിയ വിളംബര ജാഥക്കും തൈ സംരക്ഷണത്തിനും ഹെഡ്മാസ്റ്റര്‍ ശശി പി കെ , പിടിഎ പ്രസിഡണ്ട് നാസര്‍ എസ്,എസ്എംസി ചെയര്‍മാന്‍ മഹേഷ് ,എംപിടിഎ പ്രസിഡണ്ട് അശ്വതി,സ്റ്റാഫ് സെക്രട്ടറി ടോമി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.വിളംബര ജാഥയില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പിടിഎ , എംപിടിഎ , എസ് എം സി അംഗങ്ങള്‍, പൊതുജനങ്ങള്‍, എ എം ആര്‍ എസ്സിലെ അധ്യാപകര്‍ ,എന്‍എസ്എസ് വളണ്ടിയേഴ്സ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!