യു.ഡി.എഫ് ബഹുജന പ്രക്ഷോപ യാത്ര സമാപിച്ചു
മാനന്തവാടി നഗരസഭയിലെ ഇടത് ജനദ്രോഹ ദുര്‍ഭരണത്തിനെതിരെ യു.ഡി.എഫ് മാനന്തവാടി നഗരസഭ കമ്മിറ്റി നടത്തിയ ബഹുജന പ്രക്ഷോപ യാത്ര സമാപിച്ചു. ത്രിദിന ദിവസമായി നടത്തിവന്ന പ്രക്ഷോപ യാത്ര വൈകുന്നേരം ഗാന്ധി പാര്‍ക്കില്‍ അഡ്വ. പടയന്‍ റഷീദിന്റെ അധ്യക്ഷതയില്‍ എ.ഐ.സി.സി. മെമ്പര്‍ പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി എം.ജി ബിജു മുഖ്യ പ്രഭാഷണം നടത്തി.
ജേക്കബ് സെബാസ്റ്റ്യന്‍, എന്‍.കെ.വര്‍ഗ്ഗീസ്, പി.വി. ജോര്‍ജ്ജ്, കടവത്ത് മുഹമ്മദ്, എക്കണ്ടി മൊയ്തൂട്ടി, പി.വി.എസ് മൂസ, വി.കുഞ്ഞമ്മദ്, പടയന്‍ മുഹമ്മദ്, ടി.എ.റെജി, സണ്ണി ചാലില്‍, ഡെന്നിസണ്‍ കണിയാരം, പി.എം.ബെന്നി, എം.പി.ശശികുമാര്‍, ഗിരിഷ് കുമാര്‍ എം.കെ, അസീസ്സ് വാളാട്, അന്‍ഷാദ് മാട്ടുമ്മല്‍, എല്‍ബിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ മുജീബ് കോടിയോടന്‍, ഹുസൈന്‍ കുഴി നിലം, ഷീജ ഫ്രാന്‍സീസ്, ഹരിചാലിഗദ്ദ, ശ്രീലത കേശവന്‍, സ്വപ്ന ബിജു, സ്റ്റെര്‍വ്വിന്‍ സ്റ്റാനി, മഞ്ജുള അശോകന്‍, കളമ്പുകാട്ട് ജോര്‍ജ്ജ്, സക്കീന ഹംസ എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി.