ആരവത്തെ വരവേല്‍ക്കാന്‍ വെള്ളമുണ്ട ഒരുങ്ങി
ചാന്‍സിലേഴ്‌സ് വെള്ളമുണ്ടയും റിമാല്‍ഗ്രൂപ്പും ചേര്‍ന്ന് നടത്തുന്ന ആരവം സീസണ്‍ 3 സെവന്‍സ് ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.20 ദിവസത്തെ ടൂര്‍ണ്ണമെന്റില്‍ 7000 കാണികള്‍ക്ക് ഇരിക്കാം.എല്ലാ ദിവസവും കലാ സാംസ്‌കാരിക സന്ധ്യയും ഉണ്ടാവും.
പ്രമുഖ കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.ഡയാലിസിസ് രോഗികള്‍ക്ക് കൈത്താങ്ങ് നല്‍കലാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ ജംഷീര്‍ കുനിങ്ങാരത്ത്,ചെയര്‍മാന്‍ പി.കെ അമീന്‍,ട്രഷറര്‍ കെ.കെ. സുരേഷ്,പബ്ലിസിറ്റി കണ്‍വീനര്‍ എ.ജില്‍സ്,ചെയര്‍മാന്‍ ടി.അസീസ്,ഇസ്മായില്‍ ഗ,എ.ഷമീര്‍ എമിറേറ്റ്‌സ് ഗ്രൂപ്പ് ഷാജിര്‍ ആലമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു