മതപ്രഭാഷണം ജനുവരി 22, 23 തീയ്യതികളില്‍

0

മാനന്തവാടി: നെല്ലിയ്യമ്പം ഖുവ്വത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിക്ക് കീഴില്‍ നടവയലില്‍ പുതുതായി നിര്‍മ്മിച്ച പള്ളിയുടെ ഉദ്ഘാടനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ജനുവരി 22, 23 തീയ്യതികളില്‍ രാത്രി 7 മണിക്ക് പനമരം ശംസുല്‍ ഉലമ നഗറില്‍ മതപ്രഭാഷണം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 22 ന് സ്വഫ് വാന്‍ തങ്ങള്‍ ഏഴിമല, അശ്‌റഫ് റഹ്മാനി ചൗകി, 23 ന് നൗഷാദ് ബാഖവി ചിറയിന്‍കീഴ് എന്നിവര്‍ പ്രഭാഷണം നടത്തും. മാര്‍ച്ച് 3 നാണ് പള്ളിയുടെ ഉദ്ഘാടനം. അബുല്‍ ഗഫൂര്‍, അബ്ദുല്‍ അസീസ് കോറോം, അബദുല്‍ ജലീല്‍ദാരിമി, യൂസുഫ് ഹാജി, മുഹമ്മദ്, അബൂബക്കര്‍.ടി, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!