മീനങ്ങാടിയില്‍ എംഡിഎംഎ വേട്ട.
കാറില്‍ കടത്തുകയായിരുന്ന 18.3 ഗ്രാം എംഡിഎംഎ മീനങ്ങാടി പോലീസ് പിടികൂടി . മഞ്ചേരി സ്വദേശി സുഹൈല്‍ സഞ്ചരിച്ച ഹോണ്ടാ സിറ്റി കാറില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎയാണ് വാഹന പരിശോധനയില്‍ പിടികൂടിയത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പാടി നെടുമ്പാല ചുണ്ടേതൊടി വീട്ടല്‍ അമലിനെയും കസ്റ്റഡിയിലെടുത്തു. മീനങ്ങാടി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ രാംകുമാര്‍ എ.എസ്.ഐ സബിത എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. എംഡിഎംഎ കര്‍ണ്ണാടകയിലെ മൈസുരുവില്‍ നിന്നും മഞ്ചേരിയിലേക്കെത്തിക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.