തൊഴിലുറപ്പ് പദ്ധതി ബിപിഎല്‍കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള കേന്ദ്ര ഗവ നീക്കം അവസാനിപ്പിക്കുക, തൊഴില്‍ സമയം 9 മണി മുതല്‍ 4 മണി വരെയാക്കുക, തൊഴില്‍ ദിനം വര്‍ധിപ്പിക്കുക, കൂലി കുടിശ്ശിഖ ഉടന്‍ വിതരണം ചെയ്യുക, കൂലി 600 രൂപയാക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി എന്‍ആര്‍ഇജിഎ വര്‍ക്കേഴ്‌സ് യൂണിയന്‍ അമ്പലവയല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ധര്‍ണ്ണ ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ ഷമീര്‍ ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് അന്നമ്മ മത്തായി അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എംആര്‍ ശശിധരന്‍, കെക രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പിആര്‍ ഉണ്ണികൃഷ്ണന്‍ സ്വാഗതവും വികെ കുട്ടികൃഷ്ണന്‍ നന്ദിയും പറഞ്ഞു.