ജില്ലയിലെ ലീസ് കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ ബഹുജനറാലിയിലും കണ്‍വെന്‍ഷനിലും പ്രതിഷേധം ഇരമ്പി. ഭൂരഹിത ഫോറസ്റ്റ് ലീസ് കര്‍ഷകസമരസമിതിയുടെ നേതൃത്വത്തില്‍ നായ്ക്കട്ടിയില്‍ നടത്തിയ റാലിയിലും തുടര്‍ന്നു നടത്തിയ അവകാശ പ്രഖ്യാപന കണ്‍വെന്‍ഷനിലും നൂറ്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ലീസ് കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കുംവരെ സമരം തുടരാന്‍ കണ്വെന്ഷന് പ്രഖ്യാപിച്ചു.
ഗ്രോമോര്‍ ഫുഡ് പദ്ധതി പ്രകാരം ജില്ലയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയിരുത്തിയ ലീസ് കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് ഭൂരഹിത ഫോറസ്റ്റ് ലീസ് കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ റാലിയിലും അവകാശ പ്രഖ്യാപന കണ്‍വെന്‍ഷനിലുമാണ് പ്രതിഷേധം ആളിക്കത്തിയത്. കാലങ്ങളായി ജീവിച്ച് കൃഷിചെയ്തുപോരുന്ന ഭൂമിക്ക് പട്ടയം നല്‍കുക, കൈവശരേഖ നല്കിയ ആദിവാസികള്‍ക്ക് പട്ടയം നല്‍കുക, ഭൂരഹിതകര്‍ക്ക് ഭൂമി നല്‍കുക, ലീസ് കര്‍ഷകരുടെ ഭൂമി സംയുകത് സര്‍വെയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുമായാണ് റാലിയും കണ്‍വെന്‍ഷനും നടത്തിയത്. നായ്ക്കട്ടി ഇല്ലിച്ചുവടില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറ് കണക്കിന് ലീസ് കര്‍ഷകരും പൊതുജനങ്ങളും പങ്കാളികളായി. തുടര്‍ന്ന് നായ്ക്കട്ടി എ.എല്‍.പി സ്കൂളില്‍ നടന്ന കണ്വെന്ഷന് ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ. എസ് ബിജു ഉദ്ഘാടനം ചെയ്തു. കയ്യേറ്റക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും പട്ടയം നല്കിയ സംസ്ഥാന സര്‍ക്കാര്‍ കുടിയിരുത്തപ്പെട്ട ലീസ് കര്‍ഷകരെ പാടേ അവഗണിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ലീസ് കര്‍ഷകര്‍ക്ക് പട്ടയം കിട്ടുംവരെ സമരം തുടരുമെന്നും ഗ്രോമോര്‍ ഫുഡ് പദ്ധതിപ്രകാരം കുടിയിരുത്തിയ ഇടുക്കിയിലെയും പത്തനംതിട്ടയിലെയും ജനങ്ങള്‍ക്ക് പട്ടയം കിട്ടിയപ്പോള്‍ വയനാട്ടിലെ നൂറുകണക്കിന് ലീസ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒരുതവണ നിയമസഭയിലുന്നയിക്കാന്പോലും ആരുമുണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഫോറസ്റ്റ് ലീസ് കര്‍ഷക സമരസമിതിയുടെ ആവശ്യങ്ങള്‍ നടപ്പിലാകുംവരെ സമരവുമായി മുന്നോട്ടുപോകാനാണ് സമിതിയുടെ തീരുമാനം. അവകാശ പ്രഖ്യാപന കണ്‍വെന്‍ഷനില്‍ കെ.കെ. രാജന് അധ്യക്ഷനായി. സമരസമിതി നേതാക്കളായ പി.ആര്. രവീന്ദ്രന്, ബാലകൃഷ്ണന് ചുണ്ടപ്പാടി, സത്യന് കോളൂര്, നാരായണന് കുട്ടി, വിവിധ മത സാമുദായിക നേതക്കാളായ കെ.എന്‍. വാസു, ഫാ. ഷിജിന് വര്‍ഗീസ് കടമ്പക്കാട്ടില്‍, ബാലന് പൂതാടി, കെ.കെ. ദാമോദരന്‍, എ.എം. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.