വേറിട്ടതാക്കി സ്‌നേഹസംഗമം

0

വാളാട് ഗവ. ഹൈസ്‌കൂളിലെ 1983- 84 എസ്എസ്എല്‍സി ബാച്ചിന്റെ രണ്ടാം സ്‌നേഹസംഗമം വാളാട് ജംഗിള്‍ എഡ്ജ് റിസോര്‍ട്ടില്‍ നടന്നു.കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 24നായിരുന്നു ഗ്രൂപ്പിന്റെ ആദ്യ സംഗമം. 39 വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠിച്ചിരുന്ന ക്ലാസ് മുറികളിലെ രസകരമായ സന്ദര്‍ഭങ്ങളും മറക്കാനാകാത്ത അനുഭവങ്ങള്‍ പങ്കിട്ടും പാഠപുസ്തകങ്ങളിലെ കവിതകളും പദ്യങ്ങളും ആലപിച്ചും സംഗമം വേറിട്ടതാക്കി. ഇടവേളകളില്‍ വിവാഹ വാര്‍ഷിക ആഘോഷങ്ങള്‍ പുനരാവിഷ്‌കരിച്ചും അന്താക്ഷരി ചൊല്ലിയും സംഗമം വേറിട്ടതാക്കി.

അനുവദിച്ച സമയം ആഗതമായതോടെ അടുത്തവര്‍ഷവും ഇതേ ദിവസം വീണ്ടും കാണാം എന്ന് പറഞ്ഞു കൈവീശി യാത്ര പറഞ്ഞു പിരിഞ്ഞു.. സംഗമ വേളകളില്‍ നിരവധി സാമൂഹ്യ സേവനങ്ങളില്‍ പങ്കാളികളാകുന്ന ക്ലാസ്‌മേറ്റ്‌സ് ഗ്രൂപ്പ് ഇത്തവണയും അത് ആവര്‍ത്തിച്ചു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 4 * 100 മീറ്റര്‍ റിലേയില്‍ മെഡല്‍ നേടിയ ടീം അംഗമായ വാളാട് ജിഎച്ച്എസ്എസിലെ അഭിജിത്തിന് മെമെന്റോയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. കൂടാതെ സ്‌കൂളിലെ കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് രംഗത്തെ മികവിന് സൗകര്യമൊരുക്കാനുള്ള കൂട്ടായ്മയില്‍ പങ്കാളികളാകാനും തീരുമാനമെടുത്തു . ഗിരീഷ് കോഴിക്കോട്, ദേവദാസ് വാളാട്, ബാബുരാജന്‍ കെ സി, പീയുസ് ഇഎം, തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി..

 

Leave A Reply

Your email address will not be published.

error: Content is protected !!