ചക്കിണിയില്‍ കാട്ടാനക്കൂട്ടമിറങ്ങി: വ്യാപക കൃഷിനാശം

0

തിരുനെല്ലി അപ്പപ്പാറ ചക്കിണിയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷിനാശം വരുത്തി. കോഴിക്കോട് താമരശ്ശേരി കൂടരഞ്ഞിയിലെ പുളിക്കല്‍ രാജുവിന്റെ കരയില്‍ നട്ട ആയിരക്കണക്കണക്കിന് നേന്ത്രവാഴകളാണ് നശിപ്പിച്ചത്. ഇവയില്‍ ഭൂരിഭാഗവും കുലച്ച വാഴകളാണ്.രാജു കഴിഞ്ഞഒന്‍പതു വര്‍ഷത്തോളമായി അപ്പപ്പാറയില്‍ വാഴക്കൃഷി ചെയ്യുന്നുണ്ട്. മതിയായ നഷ്ട പരിഹാരം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമേ വഴിയുള്ളുവെന്നും രാജു പറഞ്ഞു.

കഴിഞ്ഞ ഏഴു വര്‍ഷവും അപ്പപ്പാറയിലായിരുന്ന കൃഷി. മുന്‍ വര്‍ഷവും ഈ വര്‍ഷവുമാണ് ചക്കിണിയില്‍ വാഴ നട്ടത്. മുന്‍ വര്‍ഷങ്ങളില്‍ നൂറോ ഇരുന്നൂറോ വാഴകളാണ് ആനകള്‍ നശിപ്പിച്ചിരുന്നതെങ്കില്‍ ഇത്തവണ വ്യാപക കൃഷിനാശം വരുത്തിയെന്നും മതിയായ നഷ്ട പരിഹാരം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമേ വഴിയുള്ളുവെന്നും രാജു പറഞ്ഞു. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പയെടുത്താണ് കൃഷിയിറക്കിയത്. ഇരുപത്തഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും കര്‍ഷകന്‍ പറഞ്ഞു. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. തോട്ടം വൃത്തിയാക്കി നല്‍കാന്‍ തന്നെ ഇനി അമ്പതിനായിരത്തില്‍പ്പരം രൂപ വേണമെന്ന് രാജു പറഞ്ഞു.

വൈദ്യുത കമ്പിവേലികള്‍ തകര്‍ത്താണ് ആനക്കൂട്ടം തോട്ടത്തില്‍ എത്തുന്നത്. വനപാലകര്‍ കാവലുണ്ടെങ്കിലും എല്ലാ ദിവസവും കാവല്‍ നില്‍ക്കാന്‍ ആളെ വിട്ടു തരാന്‍ അവര്‍ക്ക് നിര്‍വാഹമില്ലെന്നും രാജു പറഞ്ഞു. തോല്‌പെട്ടി വന്യജീവി സങ്കേതം ഡെപ്യൂട്ടി റെയ്ഞ്ചര്‍ പി. ഉണ്ണിയുടെ നേതൃത്വത്തില്‍ കൃഷിയിടം സന്ദര്‍ശിച്ച് നഷ്ടങ്ങള്‍ വിലയിരുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!