പൂതാടി മഹാക്ഷേത്രത്തില്‍ മഹാനവമിയോടനുബന്ധിച്ച് വലിയ വട്ടളം ഗുരുസി നടത്തി. താരകാസുരനെ വധിച്ച ഭദ്രകാളി ശത്രുവിന്മേല്‍ വരിച്ച വിജയത്തെ അനുസ്മരിച്ച് ഭക്ത ജനങ്ങള്‍ ദേവിക്കായി പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. വലിയ വട്ടളം ഗുരുതിക്ക് ക്ഷേത്രം തന്ത്രി ഈശ്വരന്‍ നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു .
ഗുരുതി ഭദ്രകാളിക്ഷേത്രങ്ങളില്‍ നടത്താറുള്ള അനുഷ്ഠാനമാണ് . .കുരുതി, ഗുരുതി, ഗുരുസി എന്നീ പേരുകളില്‍ ഈ ചടങ്ങ് അറിയപ്പെടുന്നു.കുരുതിക്ക് രക്തമെന്നാണര്‍ത്ഥം .ഗുരുതിക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നത് മഞ്ഞളും ചുണ്ണാമ്പും ചേര്‍ന്ന രക്തനിറമുള്ള ദ്രാവകമാണ്.പണ്ടുകാലത്ത് രക്തം കൊണ്ട് തന്നെ കുരുതി നടത്തിവന്നു.ഇതിനായി ചില ഭഗവതിക്ഷേത്രങ്ങളില്‍ കോഴി, ആട് എന്നീ മൃഗങ്ങളെ ബലി കഴിച്ചിരുന്നു.ആദിപരാശക്തി കാളീരൂപം പൂണ്ട് രക്തബീജന്‍ എന്ന അസുരനെ നിഗ്രഹിച്ചതായി പുരാണം പറയുന്നു.രക്തബീജന്റെ ഓരോതുള്ളി ചോരയും ഭൂമിയില്‍ വീണാല്‍ ഓരോ അസുരനായിത്തീരുമെന്ന സിദ്ധി അയാള്‍ക്കുണ്ടായിരുന്നതിനാല്‍ ദേവി അയാളെ നീട്ടിപ്പരത്തിയ നാക്കില്‍ കിടത്തി വധിച്ചു എന്നും അയാളുടെ ചോര ഒരു തുള്ളിപോലും നിലത്ത് വീഴാതെ കുടിച്ചുവെന്നും ദേവീമാഹാത്മ്യം പറയുന്നു.അങ്ങനെ കാളി രക്തപ്രിയയായിമാറി. പുതാടി മഹാക്ഷേത്രത്തില്‍ മഹാനവമി ദിവസമാണ് വലിയ വട്ടളം ഗുരുതി നടത്തുന്നതെന്ന് ക്ഷേത്രം പ്രസിഡന്റ് പി സി നന്ദന്‍ പറഞ്ഞു . നാടിന്റെ ഐശ്വര്യത്തിനും സമ്പല്‍ സമൃദ്ധിക്കും ദേവി പ്രീതിക്കുമായി നടത്തിയ ഗുരുതി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 100 കണക്കിന് ഭക്ത ജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു .