വായ്പ കുടിശ്ശികയുടെ പേരില്‍ കര്‍ഷകരുടെ ഭൂമി ജപ്തി ചെയ്യാനുള്ള ബാങ്കുകളുടെ നടപടി ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ. വരള്‍ച്ചയും കൃഷിനാശവും മൂലം കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ബാങ്കുകള്‍ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കര്‍ഷകരുടെ കിടപ്പാടം ജപ്തി ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. വായ്പ കുടിശ്ശിക ഉള്ളവരുടെ ഭൂമി ജപ്തി ചെയ്യില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴാണ് ബാങ്കുകള്‍ ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.