കാവുംമന്ദം: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ കേരളം പദ്ധതിയുടെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കാവുംമന്ദത്ത് സംഘടിപ്പിച്ച പാലിയേറ്റീവ് ദിനാചരണവും സന്ദേശറാലിയും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ ഹനീഫ അധ്യക്ഷത വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റീന സുനില്‍ സന്ദേശ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.
നാലു ചുമരുകള്‍ക്കുള്ളില്‍ പുറം ലോകം കാണാതെ കിടക്കാന്‍ വിധിക്കപ്പെട്ട കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമാവാന്‍ പാലിയേറ്റീവ് കൂട്ടായ്മകള്‍ ശക്തിപ്പെടുത്തണമെന്ന സന്ദേശം വിളംബരം ചെയ്ത റാലിയില്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള ഒട്ടേറെ വിശിഷ്ട വ്യക്തിള്‍ അണിനിരന്നു. റാലിക്ക് നിറം പകര്‍ന്ന് കൊണ്ട് കാവുംമന്ദം മച്ചാന്‍സിന്റെ നാസിക് ഡോള്‍ ഷോ, തരിയോട് ജി.എച്ച് .എസ്.എസിലെ കൊട്ടത്തേങ്ങ ബ്രദേഴ്‌സിന്റെ ചെണ്ടമേളം, ഹാക്ഡ് പിസ്റ്റണ്‍സിന്റെ ബൈക്ക് റാലി, തരിയോട് ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ്, തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രസിഡണ്ട് ഷമീം പാറക്കണ്ടി സ്വാഗതമാശംസിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ചന്ദ്രശേഖരന്‍, ശകുന്തള ഷണ്‍മുഖന്‍, ജിന്‍സി സണ്ണി, ഡോ ജാവീദ് റിസ്വാന്‍, ടോം തോമസ്, പാലിയേറ്റീവ് ജില്ലാ കോര്‍ഡിനേറ്റര്‍ പി സ്മിത, മുരളീധരന്‍, സെബാസ്റ്റ്യന്‍, ജെസ്സി തോമസ്, ടി ജെ മാഴ്‌സ്, എ ജാഫര്‍ മാസ്റ്റര്‍, എം ശിവാനന്ദന്‍, കെ ടി കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി സഞ്ജിത് അന്തിക്കാട് നന്ദി പറഞ്ഞു. റാലിക്ക് ശാന്തി അനില്‍, അനില്‍കുമാര്‍, ഷിബു, പി കെ മുസ്തഫ, റെജി, ജോസ്, ബി സലിം, ജോര്‍ജ്ജ്, കുര്യാക്കോസ്, ശശിധരക്കുറുപ്പ്, രാജേഷ്, സനല്‍രാജ്, ജൂലി, ആഷ്ലിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, പൊഴുതന, കോട്ടത്തറ പഞ്ചായത്തുകളിലെ വിദഗ്ദ പരിചരണം ആവശ്യമുള്ള കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിക്കുന്ന തരിയോട് സെക്കണ്ടറി പെയ്ന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും തരിയോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെയും ആരോഗ്യ കേരളം പദ്ധതിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിക്ക് ശേഷം സിനിമാ, ചാനല്‍ ഗായകര്‍ അണിനിരന്ന സംഗീത വിരുന്നും അരങ്ങേറി.