കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

0

കഞ്ചാവുമായി മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന മേപ്പാടി സ്വദേശികളായ പൂത്തക്കൊല്ലി പാടിയിലെ ശിവപ്രസാദ്(22), മുക്കില്‍ പീടിക കാലടിയില്‍ വീട്ടില്‍ മുഹമ്മദ് അസ്ലം(20) എന്നിവരെയാണ് പെരിക്കല്ലൂര്‍ക്കടവ് മരക്കടവ് റോഡില്‍ വച്ച് പുല്‍പള്ളി പോലീസ് പിടികൂടിയത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.ഇരുവര്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.പുല്‍പള്ളി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പിജി സാജന്‍,എഎസ്ഐ ഫിലിപ്പ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ അസീസ്,അയ്യപ്പന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!