പാലിയേറ്റീവ് ദിന സന്ദേശയാത്ര സംഘടിപ്പിച്ചു
വയനാട് ജില്ലാ പഞ്ചായത്ത്, ജില്ലാ ആശുപത്രി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി നഗരസഭ സെക്കണ്ടറി ലെവല്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പോരുന്നന്നൂര്‍ പേരിയ നല്ലൂര്‍നാട് പി.എച്ച് സി കുറുക്കന്‍മൂല വ്യാപാരി വ്യവസായികള്‍ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സഹകരണത്തോടെ പാലിയേറ്റീവ് ദിന സന്ദേശ യാത്ര സംഘടിപ്പിച്ചു.ഡോക്ടര്‍ രേണുക ഡിഎംഒ ഫ്‌ലാഗ് ഓഫ് ചെയ്തു.പരിപാടി മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ആര്‍ പ്രവീജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ ദേവകി മുഖ്യാതിഥിയായ ചടങ്ങില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ അഭിലാഷ് പാലിയേറ്റീവ് ദിന സന്ദേശം നല്‍കി. തുടര്‍ന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി തങ്കമ്മ യേശുദാസ് നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ശോഭ രാജന്‍ വ്യാപാര വ്യവസായിയെ പ്രതിനിധീകരിച്ച് ്‌സ് ശിഹാബ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു തുടര്‍ന്ന് സെക്കണ്ടറി ലെവല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ധന്യ നന്ദി അര്‍പ്പിച്ചു യോഗം അവസാനിപ്പിച്ചു.