ലോക പാലിയേറ്റീവ് ദിനം: കനിവിന്റെ വീല്‍ ചെയര്‍ കൈമാറി
മാനന്തവാടി: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി രണ്ടേനാല്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കനിവ് റിലീഫ് സെന്റര്‍ എടവക പി.എച്ച്.സിക്ക് വീല്‍ ചെയര്‍ സംഭാവന ചെയ്തു. പാലിയേറ്റീവ് ദിനത്തില്‍ എടവക ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച രോഗീ ബന്ധു സംഗമത്തില്‍ വെച്ച് കനിവ് പ്രസിഡണ്ട് കെ.ടി അഷ്‌റഫ് പി.എച്ച്.സിയിലെ ഡോക്ടര്‍ നംറതക്ക് വീല്‍ച്ചെയര്‍ കൈമാറി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍, കനിവ് ജന:സെക്രട്ടറി അസ്ഹറുദ്ദീന്‍ കല്ലായി, ഫാദര്‍ ഷിബു കുറ്റിപ്പറിച്ചേല്‍, നാസര്‍ ചാലില്‍, ആഷ മെജോ, ജോണി സി.സി, എം.കെ ജയപ്രകാശ് എന്നിവര്‍ സംബന്ധിച്ചു.