ഭവന നിര്‍മ്മാണ പൂര്‍ത്തികരണത്തിന്  ബിരിയാണി ചലഞ്ചുമായി ഇടവക

0

ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന സഹോദരങ്ങളുടെ ഭവന നിര്‍മ്മാണ പൂര്‍ത്തികരണത്തിന് ബിരിയാണി ചലഞ്ചുമായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയം.ഇടവക അംഗങ്ങളായ എടപ്പാറയ്ക്കല്‍ ആഷ്‌ന, അതുല്‍ എന്നിവരുടെ ഭവന നിര്‍മ്മാണ പൂര്‍ത്തികരണത്തിനാണ് ബിരിയാണി ചലഞ്ച് നടത്തിയത്.12 ലക്ഷം രൂപ ചെലവ് വരുന്ന വീടിന്റെ മെയില്‍ വാര്‍പ്പ് കഴിഞ്ഞു.ഇനി ഏഴ് ലക്ഷത്തോളം രൂപ ആവശ്യമാണ്.

ഇവരുടെ പിതാവ് 10 വര്‍ഷം മുന്‍പ് മരണപ്പെടുകയും അമ്മ ഒരു വര്‍ഷം മുന്‍പ് മാനന്തവാടിയില്‍ വച്ചുണ്ടായ ബസ്സപകടത്തില്‍ മരിക്കുകയും ചെയ്തിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള ഇവര്‍ക്ക് കാര്യമായ ജോലി ഒന്നും തന്നെചെയ്യുവാനും സാധിക്കാത്തതിനാല്‍ സുമനസ്സുകളുടെ സഹായമില്ലാതെ വീടുപണി പൂര്‍ത്തികരിക്കാന്‍ ഇനിയും ഈ സഹോദരങ്ങള്‍ക്ക് ആവില്ല. ഫാ.ജെയിംസ് ചക്കിട്ടക്കുടി രക്ഷാധികാരിയായും ജെയ്‌സന്‍ വടക്കന്‍ചെയര്‍മാനും, മാങ്ങാട്ട് സജി കണ്‍വീനറുമായ ഭവന നിര്‍മ്മാണ കമ്മറ്റി കല്ലോടി ഗ്രാമീണ്‍ ബാങ്കില്‍ അകൗണ്ട് എടുത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍

Edapparakkal Bhavana Nirmana Nidhi
Gramin Bank, Kallody
Account No:40481101050914
IFSC.KLGBO040481
എന്ന അക്കൗണ്ടില്‍ നിക്ഷേപിക്കാം

Leave A Reply

Your email address will not be published.

error: Content is protected !!