കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു
കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചയോടെ കാട്ടിമൂല എല്‍പി സ്‌കൂളിന് സമീപമാണ് യവനാറുകുളം ഭാഗത്തുനിന്നും കാട്ടിമൂല ഭാഗത്തേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞത്.വാളാട് സ്വദേശിയുടെതാണ് കാര്‍. ഡ്രൈവറും രണ്ടു കുട്ടികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.ആര്‍ക്കും സാരമായ പരിക്കുകള്‍ ഇല്ല.