ബ്ലോക്ക്തല സ്‌കില്‍ സഭയ്ക്ക് തുടക്കം
സംസ്ഥാനത്തെ ആദ്യ ബ്ലോക്ക്തല സ്‌കില്‍ സഭയ്ക്ക് മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തുടക്കം കുറിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസി: ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.അസാപ് കേരളയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും ജില്ലാ സ്‌കില്‍ ഓഫീസും സംയുക്തമായി നടത്തുന്ന ബ്ലോക്ക് സ്‌കില്‍ സഭയില്‍ 18 മുതല്‍ 45 വയസു വരെ പ്രായമുള്ള അഭ്യസ്ഥവിദ്യരെ തൊഴിലധിഷ്ഠിതരാക്കുന്നതിന് സഹായകമായ പ്രോജക്ടുകള്‍ അവതരിപ്പിച്ചു.അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന സ്‌കില്‍ സഭയില്‍ വ്യത്യസ്ത നൈപുണ്യ വികസന കേന്ദ്രങ്ങളിലെ തൊഴിലധിഷ്ഠിത കോഴ്‌സുകളെകുറിച്ച് പ്രതിനിധികളില്‍ നിന്നും അറിയാനും, തത്സമയം കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടാനുമുള്ള അവസരമാണ് ഒരുക്കുന്നത് .
സ്‌കില്‍ സഭ ഉദ്ഘാടനത്തോടനുബന്ധിച്ച് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സംഘടിപ്പിക്കുന്ന എ.ആര്‍/ വി.ആര്‍ വര്‍ക്ക്ഷോപ്പിലും പങ്കെടുക്കാന്‍ അവസരവും നല്‍കി.മാനന്തവാടി നിയോജക മണ്ഡലത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയുമായി സംവദിക്കാനുമുള്ള അവസരവും സ്‌കില്‍ സഭയില്‍ ഒരുക്കിയിരുന്നു, എടവക ഗ്രാമ പഞ്ചായത്ത് പ്രസി: എച്ച് ബി പ്രദീപ്, ജില്ലാ പഞ്ചായത്തംഗം കെ വിജയന്‍, ബ്‌ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിര പ്രേമചന്ദ്രന്‍, വി ബാലന്‍, ഗ്രാമ പഞ്ചായത്തംഗം ലിസി ജോണ്‍, ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: അബ്ദുള്‍ സലാം, കാളന്‍ മെമ്മോറിയല്‍ കോളേജ് പ്രിന്‍സിപ്പാള്‍, സുധാ ദേവി, അസാപ് ഡി സി എം കെ എസ് ഷഹ് ന, വയനാട് ഡെപ്യൂട്ടി പ്‌ളാനിങ്ങ് ഓഫീസര്‍ ഡോ: രത് നേഷ്, അസി: പളാനിങ്ങ് ഓഫീസര്‍ പി എസ് സുധീഷ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു സ്വകാര്യ സംരഭകര്‍ ഉള്‍പ്പെടെയുള്ള മികച്ച പങ്കാളിത്തമാണ് സ്‌ക്കില്‍ സഭയില്‍ ഉണ്ടായിരുന്നത്