കേണിച്ചിറ സപ്ലൈകോ സ്റ്റോറില്‍ അവശ്യസാധനങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് പൂതാടി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ കേണിച്ചിറ സപ്ലൈകോ സ്റ്റോറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.സപ്ലെകോയില്‍ സ്ഥാപിച്ചബോര്‍ഡില്‍ സാധനങ്ങളുടെ വില വിവരം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും സ്റ്റോക്കില്ലാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. മാര്‍ച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെകെ വിശ്വനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
മാര്‍ച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെകെ വിശ്വനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഈ അവസ്ഥ തുടര്‍ന്നാല്‍ തിരുവോണനാളില്‍ സപ്ലൈകോയ്ക്ക് മുമ്പില്‍ പട്ടിണി സമരം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.മണ്ഡലം പ്രസിഡന്റ് ടി നാരായണന്‍നായര്‍, കെജി ബാബു , സിആര്‍ കനകന്‍ , പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ , ബിന്ദു സജീവ് ബിനു മാങ്കൂട്ടം , തങ്കച്ചന്‍ നെല്ലിക്കയം, മേഴ്‌സി സാബു ,ഐ ബി മൃണാളിനി ,അതുല്‍തോമസ്,തുടങ്ങിയവര്‍ നേതൃത്വം നല്കി.