താന്‍ സഭയുടെ അച്ചടക്കം ലംഘിച്ചു എന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. മൂന്ന് വ്രതങ്ങളും പാലിക്കുന്നുണ്ട്. പുരോഹിതര്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന സൂചനയാണ് നോബിള്‍ പാറയ്ക്കലിന്റെ ദീപിക പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നത്. ലേഖന കര്‍ത്താവായ പുരോഹിതന്‍ തനിക്കെതിരെ വളരെ നാളായി ആരോപണങ്ങള്‍ ഉന്നയിക്കുന്നയാളാണ്, യാത്ര സൗകര്യത്തിന് വാഹനം വാങ്ങിയതും ഒരു പുസ്തകം പ്രസിദ്ധീകരിച്ചതിന്റെയും പേരിലാണ് തനിക്കെതിരെ തിരിഞ്ഞിട്ടുള്ളത്. വലിയ തെറ്റുകള്‍ മറച്ചുവെയ്ക്കുകയും താന്‍ സഭയ്ക്ക് എതിരാണെന്നത്തരത്തിലുള്ള പ്രചരണത്തില്‍ തളരില്ല. കന്യാസ്ത്രീമാരുടെ സമരത്തില്‍ പങ്കെടുക്കാത്തവരാണ് തെറ്റുകാര്‍, എന്തുകൊണ്ട് ആ കന്യാസ്ത്രീകളുടെ വേദനയില്‍ പങ്കുചേര്‍ന്നില്ല. തെളിവ് കൊടുക്കാന്‍ മാത്രം തെറ്റും താന്‍ ചെയ്തിട്ടില്ല. നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കുന്നു. ഇന്നത്തെ ദീപിക പത്രത്തിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനം കത്തോലിക്കാ സന്യാസം വീണ്ടും അപഹാസിക്കപ്പെടുമ്പോള്‍ എന്ന നോബിള്‍ പാറയ്ക്കലിന്റെ ലേഖനം മുഖപ്രസം പേജില്‍ പ്രസിദ്ധീകരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ കന്യാസ്ത്രീസഭയെ അപഹസിച്ചുവെന്നാണ് ലേഖനത്തില്‍ പറയുന്നത്. കന്യാസ്ത്രീ സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തതും പുസ്തകം പ്രസിദ്ധീകരിച്ചതും ഡ്രൈവിംഗ് ലൈസന്‍സ് എടുത്തതും കൂടെ വിശദീകരണം ചോദിച്ചുകൊണ്ടുള്ള കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കി മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇതെല്ലാം കാരണം സഭയ്ക്ക് ദുഷ്‌പേരായെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്.
സഭയില്‍ താന്‍ കണ്ടുമുട്ടിയതില്‍ വളരെ കുറച്ച് പുരോഹിതരെ ബ്രഹ്മചര്യവ്രതം പാലിക്കുന്നുള്ളു. ഇങ്ങനെയുള്ള വലിയ തെറ്റുകളെ മറച്ചുവെച്ചിട്ട്, താന്‍ കന്യാസ്ത്രീകള്‍ക്കെതിരാണെന്ന് പറയുന്നത് പരിഹാസ്യമാണ്. ഒരു കാരണവശാലും അതെന്നെ തളര്‍ത്തില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. ഒന്നല്ല പത്ത് പുസ്തകമെങ്കിലും എനിക്ക് എഴുതണം. അതിനുള്ള കഴിവും എനിക്കുണ്ട്. എന്നാല്‍ ഇതിനെല്ലൊം സഭ നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചതെന്നും സിസ്റ്റര്‍ ചൂണ്ടിക്കാട്ടി. ഇതോയെ വരുകാലങ്ങളിലും സഭയുമായി സിസ്റ്റര്‍ ലൂസി കളപുരയ്ക്കലിന്റെ കലഹം തുടരുമെന്ന് ഉറപ്പായി.