ജയേഷിനെ വാടകവീട്ടില്‍ കണ്ടതായി അഭ്യൂഹം; പുഴയിലെ തെരച്ചില്‍ നിര്‍ത്തി വെച്ചു

0

ആത്മഹത്യാ കുറിപ്പെഴുതി കൊയിലേരി പുഴയില്‍ ചാടിയ അഞ്ച്കുന്ന് കല്ലിട്ട താഴെ കോളനിയിലെ ജയേഷ് (35)നെ കണ്ടെത്താനുള്ള തെരച്ചില്‍ നിര്‍ത്തി വെച്ചു.ജയേഷ് താമസിച്ചു വന്ന കുറുക്കന്‍ മൂലയിലെ വാടക വീട്ടില്‍ ജയേഷിനെ കണ്ടതായി അഭ്യൂഹം.ഞായറാഴ്ച രാവിലെയാണ് ജയേഷ് കൊയിലേരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. എന്നാല്‍ പുഴയില്‍ ചാടുന്നത് ആരും കണ്ടിട്ടുമില്ല.ചെരിപ്പും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതോടെ മാനന്തവാടി,പനമരം പോലീസും എന്‍.ടി.ആര്‍.എഫ് സംഘവും ഞായറാഴ്ച വൈകീട്ട് വരെ തെരച്ചില്‍ നടത്തിയെങ്കിലും ജയേഷിനെ കണ്ടെത്താനായില്ല.
അതിനിടെ ഞായറാഴ്ച വൈകീട്ടോടെ ജയേഷിനെ കുറുക്കന്‍ മൂലയിലെ വാടക വീട്ടില്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് രാവിലെ കുറുക്കന്‍ മൂല കടയില്‍ സാധനം വാങ്ങാന്‍ ജയേഷ് എത്തുകയും നാട്ടുകാരെ കണ്ടയുടന്‍ ജയേഷ് ഓടി പോവുകയുമായിരുന്നു. തുടര്‍ന്ന് ജയേഷിനെ കണ്ടെത്താനുള്ള നടപടി പോലീസ് ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!