ചക്ക മഹോത്സവം സംഘടിപ്പിച്ചു
ചക്ക ചപ്പാത്തി,പൂരി,ബിരിയാണി,പായസം,സമൂസ,പക്കവട,കഞ്ഞി തുടങ്ങി അന്‍പതോളം ചക്ക വിഭവങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.കുടുംബശ്രി ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ആര്‍.കെ.ഐ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് ബിഎന്‍എസ്ഇപി കമ്മിറ്റിയും സാധിക എംഇസി ഗ്രൂപ്പും സംയുക്തമായി ചക്ക മഹോല്‍ത്സവം സംഘടിപ്പിച്ചു.ചക്ക മഹോത്സവം ഒ.ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍പേഴ്സണ്‍ സികെ രത്നവല്ലി അധ്യക്ഷയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബാലസുബ്രമണ്യന്‍, നബാര്‍ഡ് എജിഎം ജിഷ, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്ഥിര സമിതി അധ്യക്ഷന്‍മാരായ വിപിന്‍ വേണുഗോപാല്‍, പിവിഎസ് മൂസ, ഇന്ദിര പ്രേമചന്ദ്രന്‍, ജോര്‍ജ്ജ് പി എ, റജീന , ശ്രുതി രാജന്‍,സൗമിനി പി, ഹരീഷ്, അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു.