രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി എസ്.വൈ.എസ് ഉള്ളിശ്ശേരി യൂണിറ്റിന്റെയും വി.എം.ആര്‍.സി പ്രവാസി വാട്‌സാപ് കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ജില്ലാ ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ഉള്ളിശ്ശേരി മദ്രസയില്‍ നടന്ന ക്യാമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. 75 ഓളം യുവാക്കള്‍ രക്തം ദാനം ചെയ്തു. രക്തദാനം രംഗത്ത് നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ജ്യോതിര്‍ഗമയ കോ ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ്, സി. നൗഷാദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

എസ്.വൈ.എസ് യൂണിറ്റ് പ്രസിഡണ്ട് പി.കെ. അന്‍ഷീര്‍ അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനിജ മെറിന്‍, നഗരസഭാ കൗണ്‍സിലര്‍ റഷീദ് പടയന്‍, പഞ്ചായത്ത് അംഗം എ. ചാപ്പന്‍, കെ. അബ്ദുള്‍ റഷീദ്, ജോണ്‍, അബ്ദുള്ള മൗലവി, അബൂബക്കര്‍ സിദ്ദിഖ് ഉസ്താദ്, സി.എച്ച്. അമ്മദ്, എം. ഇബ്രാഹിം, വി. ഷറഫുദ്ദീന്‍, എം. എ. നിസാര്‍ എന്നിവര്‍ സംസാരിച്ചു.
