പാപ്ലശ്ശേരിയില്‍ പ്രവര്‍ത്തനം നിറുത്തിയകരിങ്കല്‍ ക്വാറി വീണ്ടും തുടങ്ങാനുള്ളഅനുമതിക്ക് വേണ്ടി പഞ്ചായത്തില്‍ സമര്‍പ്പിച്ച രേഖകള്‍ ഭരണസമിതി നിരാകരിച്ചു.ക്വാറിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് ഭരണ സമിതി യോഗത്തില്‍ തീരുമാനമായി.
അതീവ ഗുരുതര പാരിസ്ഥിതിക പ്രശനങ്ങള്‍ക്ക് വഴിതെളിക്കുന്ന തരത്തില്‍ പാപ്ലശേരി അഴിക്കോടന്‍ നഗറിന് സമീപം ക്വാറി തുടങ്ങാന്‍ നടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എംന്റെ 8 അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനമായി എത്തിയാണ് ഭരണ സമിതി
യോഗത്തില്‍ പങ്കെടുത്തത്തുടര്‍ന്ന്യോഗ തീരുമാന പ്രകാരം ക്വാറിക്ക് അനുമതി നല്‌കേണ്ട എന്ന തീരുമാനം ഭരണ സമിതി യോഗത്തില്‍ എടുത്തു. പാപ്ലശേരി ക്വാറി വിഷയത്തില്‍ ജനകിയ വികാരം മാനിച്ച ഭരണ സമിതിയെ അഭിനനിക്കുന്നതായി സി പി എം ഏരിയാ കമ്മിറ്റിയഗംഎ വി ജയന്‍ പറഞ്ഞു. ക്വാറി വിഷയത്തില്‍ കഴിഞ്ഞ ദിവസം പാപ്ലശേരിയില്‍ സി പി എംന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.