കല്‍പ്പറ്റ നഗരസഭയില്‍ നിന്നും ഈ മാസം റിട്ടയര്‍ ചെയ്യുന്ന 10 ജീവനക്കാര്‍ക്ക് യാത്രയപ്പ് നല്‍കി. യാത്രയയപ്പ് ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് എ പി മുസ്തഫ സ്വാഗതവും നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ അജിത അധ്യക്ഷതയും വഹിച്ചു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജൈന ജോയ്, സി കെ ശിവരാമന്‍, എന്നവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ശാന്തമ്മ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍, ദേവകി പി സാനിറ്റേഷന്‍ വര്‍ക്കര്‍, കനകവല്ലി അംഗന്‍വാടി വര്‍ക്കര്‍, ഷെര്‍ലി ജോര്‍ജ് അസ്ഹര്‍ എല്‍ പി സ്‌കൂള്‍, ശോഭന ടിടി കല്‍പ്പറ്റ ജി എല്‍ പി സ്‌കൂള്‍, തോമസ് കെ എസ് ജി യു പി സ്‌കൂള്‍ പെരുന്തട്ട, ജയശ്രീ എസ് ജി യു പി സ്‌കൂള്‍ പുലിയാര്‍മല, പ്രീത പി ഇ എസ് കെ എം ജെ സ്‌കൂള്‍, ദേവാനന്ദ് എംജി എസ് കെ എം ജെ സ്‌കൂള്‍, അനിത പി. എസ് കെ എം ജെ സ്‌കൂള്‍, എന്നിവര്‍ക്കാണ് നഗരസഭ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്.