സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ കോടതി നീക്കി. മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫര്‍ സോണ്‍ ബാധകമാവുക എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച്, സംരക്ഷിത ഉദ്യാനങ്ങള്‍ക്ക് ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനം ഉള്‍പ്പെടെ തടഞ്ഞിരുന്നു. വിധിയില്‍ വ്യക്തത നേടി മഹാരാഷ്ട്രയിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്.