പൂതാടി പഞ്ചായത്ത് പൂരക പോഷകാഹാര വിതരണത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയ മുന്‍ എല്‍ഡിഎഫ് ഭരണസമിതി പ്രസിഡന്റും നിലവില്‍ പഞ്ചായത്തംഗവുമായ രുഗ്മണി സുബ്രഹ്‌മണ്യനും , ക്രമക്കേടുകള്‍ക്ക് ഒത്താശ ചെയ്തു കൊടുത്ത കോണ്‍ഗ്രസ് ഭരണ സമിതി പ്രസിഡന്റ് മേഴ്‌സി സാബുവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെപി മധു പറഞ്ഞു . വിജിലന്‍സ് അന്വേഷണം ആരംഭിച്ചതോടെ ഇരുവരും രാജിവെക്കണമെന്നും മധു ആവശ്യപ്പെട്ടു.
വരും ദിവസങ്ങളില്‍ ബി ജെ പി ശക്തമായ സമരങ്ങളും , പഞ്ചായത്ത് ഓഫീസ് ഉപരോധവും നടത്തും . ബി ജെ പി പുല്‍പ്പള്ളി മണ്ഡലം പ്രസിഡന്റ് ദീപു പുത്തന്‍പുരയില്‍ , പുതാടി ബി ജെ പി പഞ്ചായത്തംഗം പ്രകാശന്‍ നെല്ലിക്കര തുടങ്ങിയവര്‍ സംസാരിച്ചു .