എന്ത് വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം എന്നത് ജനാധിപത്യത്തില്‍ ഒരു പൗരന്റെ അവകാശമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.ചരിത്ര സത്യങ്ങളെ ബോധപൂര്‍വം ഇല്ലാതാക്കാനുള്ള നീക്കം രാജ്യത്ത് നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ബത്തേരി അല്‍ഫോണ്‍സാ കോളേജില്‍ കാലിക്കറ്റ് സര്‍വ്വകാലശാല യൂണിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുല്‍ത്താന്‍ബത്തേരി അല്‍ഫോണ്‍സാ കോളജില്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ഉല്‍ഘാടനം ചെയ്തുസംസാരിക്കുമ്പോഴാണ് ജാനാധിപത്യത്തില്‍ പൗരന്റെ അവകാശത്തെ കുറിച്ച് മന്ത്രി പറഞ്ഞു. എന്ത് വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം, ഏത് പാട്ടുകേള്‍ക്കണം, ആരുമായി സൗഹൃദം വേണം എന്നത് ജനാധിപത്യത്തില്‍ ഒരു പൗരന്റെ അവകാശമാണ്. ചരിത്ര സത്യങ്ങളെ ബോധപൂര്‍വ്വം ഇല്ലാതാക്കാനുള്ള ശ്രമം നടക്കുകയാണ്. രാജ്യത്തെ ഏതൊക്കെ സിലിബസുകളില്‍ നിന്ന് എടുത്തുകളഞ്ഞാലും കേരളത്തില്‍ ഇവ പഠിപ്പിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍പേഴ്സണ്‍ ടി സ്നേഹ അധ്യക്ഷയായി. സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. ഇ കെ സതീഷ്, ഡീന്‍ ഡോ. സി കെ ജിഷ, മുഹമ്മദ് അഷ്റഫ്, കെ റഫീഖ്, നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്, ബീന വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു