വയനാടിന്റെ വാനമ്പാടിക്ക് സ്വപ്നഭവനം.

0

പയ്യംമ്പളളി നെട്ടംമാനി കോളനിയില്‍ സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍ നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിലായിരിക്കും വയനാടിന്റെ വാനമ്പാടിയും കുടുംബവും ഇനി അന്തിയുറങ്ങുക. താക്കോല്‍ ദാന ചടങ്ങില്‍ മന്ത്രി രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ രേണുക ആലപിച്ച പാട്ട് മന്ത്രിയുടെയും സദസിലുള്ളവരുടെയും മനസ് കുളിര്‍പ്പിച്ചു.ആറ് വര്‍ഷം മുന്‍പ് മാനന്തവാടി ബസ് സ്റ്റാന്റിലെ അപകടത്തില്‍ രേണുകയുടെ അച്ഛന്‍ മണിയുടെ അരയ്ക്ക് താഴെ തളര്‍ന്നത്. പിന്നീട് മാനന്തവാടി പോലീസ് സ്റ്റേഷന് സമീപം ചുണ്ടകുന്ന് കോളനിയിലെ ഷെഡിലാണ് മണിയും ഭാര്യയും മകളായ രേണുകയും താമസിച്ചു വന്നിരുന്നത്. മെയ് മാസത്തില്‍ പുതിയ ഭവനത്തില്‍ താമസമാക്കാനാണ് മണിയുടെ കുടുംബത്തിന്റെയും തീരുമാനം

ഇവിടെ വെച്ചാണ് രേണുക പാട്ടിന്റെ സംഗീതത്തില്‍ വയനാടിന്റെ വാനമ്പാടിയായത്. നെട്ടം മാനിയിലെ താക്കോല്‍ ദാന ചടങ്ങില്‍ രേണുക പാടിയ പാട്ട് മന്ത്രി രാധാകൃഷ്ണന്റയും വേദിയിലും സദസിലുള്ളവരുടെയും മനസ് തണുപ്പിക്കുകയും ചെയ്തു.മെയ് മാസത്തില്‍ പുതിയ ഭവനത്തില്‍ താമസമാക്കാനാണ് മണിയുടെ കുടുംബത്തിന്റെയും തീരുമാനം. സ്വപ്നഭവനം ലഭിച്ചതില്‍ സന്തോഷമെന്ന് മണിയും രേണുകയും പറഞ്ഞു

 

Leave A Reply

Your email address will not be published.

error: Content is protected !!