അമ്പലവയല്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഡഗംഭീര തുടക്കം.

0

1948ല്‍ ഡിസംബര്‍ മൂന്നിന് പ്രൈമറി വിദ്യാലമായി ആരംഭിച്ച അമ്പലവയലിലെ സര്‍ക്കാര്‍ വിദ്യാലയം 75 ആണ്ട് പൂര്‍ത്തിയാക്കിയതിന്റെ നിറവിലാണ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടി പ്രശസ്ത സിനിമാതാരം ശിവപാര്‍വ്വതി ഉദ്ഘാടനം ചെയ്തു. പാട്ടും നൃത്തവും കഥകളുമായി വിദ്യാര്‍ഥികളുടെയും അധ്യാപകരുടേയും വിവിധ കലാ പരിപാടികള്‍ വിദ്യാലയത്തില്‍ അരങ്ങേറി.ഇന്റര്‍ലോക്ക് വിരിച്ച മുറ്റം ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂരും സ്റ്റേജിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് എ. രഘുവം നിര്‍വഹിച്ചു. സ്‌കൂളില്‍ നിന്നും 22 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകന്‍ സി.എം. അബ്ദുള്‍ സലാമിനെ അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് ആദരിച്ചു.

തുടക്കകാലത്ത് ചെറിയ മുറികളില്‍ പ്രവര്‍ത്തിച്ച സ്‌കൂളിന് ഇന്ന് ബഹുനിലക്കെട്ടിടങ്ങളും ആധുനിക സംവിധാനങ്ങളും സ്വന്തമായുണ്ട്. സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ തലങ്ങളിലേക്ക് എണ്ണിയാലൊടുങ്ങാത്ത വ്യക്തിത്വങ്ങളെ സമ്മാനിച്ച സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി പ്രൗഡഗംഭീരമായാണ് നാട് ആഘോഷമാക്കിയത്. രാവിലെ സ്‌കൂളില്‍നിന്നാരംഭിച്ച ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് പാട്ടും നൃത്തവും കഥകളുമായി വിദ്യാര്‍ഥികളുടെയും അധ്യാപകരുടേയും വിവിധ കലാ പരിപാടികള്‍ വിദ്യാലയത്തില്‍ അരങ്ങേറി.

ചടങ്ങില്‍ വിവിധ സ്‌കോളര്‍ഷിപ്പിനും, മത്സരങ്ങള്‍ക്കുമുള്ള സമ്മാനദാനവും കുട്ടികള്‍ക്ക് നല്‍കി. വരുന്ന ഒരുവര്‍ഷക്കാലം 75 ഇന പരിപാടികള്‍ സംഘടിപ്പിച്ചാണ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!