ക്ഷീര കര്‍ഷകരെ മാനന്തവാടി നഗരസഭ വഞ്ചിച്ചതായി കര്‍ഷകസംഘം.
അയ്യങ്കാളി തൊഴിലുറപ്പ് ക്ഷീര കര്‍ഷകരെ മാനന്തവാടി നഗരസഭ വഞ്ചിച്ചതായി കര്‍ഷക സംഘം.ക്ഷീര കര്‍ഷകരെ വഞ്ചിച്ച നിലപാടിനെതിരെ പശുകളുമായി നഗരസഭക്ക് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നഗരസഭയിലെ അറുന്നൂറിലധികം കുടുംബങ്ങളെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം മുപ്പത് തൊഴില്‍ ദിനങ്ങളും 9330 രൂപ വേതനവും നല്‍കാമെന്ന് പറഞ്ഞ് പറ്റിക്കുകയാണ് ഭരണ സമിതി ചെയ്തതെന്നാണ് ആരോപണം.വാര്‍ത്താ സമ്മേളനത്തില്‍ സണ്ണി ജോര്‍ജ്,രാജു മൈക്കിള്‍,കെ.എം. വര്‍ക്കി,പി.വി.സുരേന്ദ്രന്‍,എ.വി.മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.അയ്യായിരം രൂപ മുടക്കിയാണ് കര്‍ഷകര്‍ പശുക്കളെ ഇന്‍ഷൂര്‍ ചെയ്തത്. ഇവര്‍ക്ക് നവംബര്‍ മാസത്തെ വേതനം ഡിസംബര്‍ ആദ്യവാരം നല്‍കുമെന്നാണ് കര്‍ഷകരുടെ യോഗം വിളിച്ച് അറിയിച്ചത്.എന്നാല്‍ മാര്‍ച്ച് മാസമായിട്ടും തുക നല്‍കാത്തതിനെ തുടര്‍ന്ന് കര്‍ഷക സംഘം നടത്തിയ സമരത്തെ തുടര്‍ന്ന് പിറ്റെ ദിവസം മുതല്‍ തുക നല്‍കുമെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞിട്ടും നാളിതു വരെ തുക കര്‍ഷകരുടെ അക്കൗണ്ടില്‍ ലഭിച്ചിട്ടില്ല.മാത്രവുമല്ല വലിയ തട്ടിപ്പും അഴിമതിയും നടന്നതായും കര്‍ഷക സംഘം നേതാക്കള്‍ കുറ്റപ്പെടുത്തി.