നെല്‍കൃഷിയുടെ സമസ്ത മേഖലകളും യന്ത്രങ്ങള്‍ കൈയ്യടക്കുമ്പോഴാണ് പരമ്പരാഗത രീതിയില്‍ നെല്‍കൃഷിയിറക്കി വിളവെടുത്ത് ഗോത്രവര്‍ഗ്ഗ കൂട്ടായ്മ മാതൃകയാവുന്നത്. നെന്മേനി പഞ്ചായത്തിലെ വാഴക്കണ്ടി ഗോത്രവര്‍ഗ്ഗ അയല്‍ക്കൂട്ടമാണ് പരമ്പാരഗത രീതികള്‍ പിന്തുടര്‍ന്ന് ഇപ്പോഴും നെല്‍കൃഷി ചെയ്തു വിളവെടുക്കുന്നത്. കൃഷി ഇറക്കുന്നതു മുതല്‍ വിളവെടുത്ത് നെല്ലും പതിരും വേര്‍തിരിക്കുന്നതു വരെ ഇവര്‍ പൂര്‍വ്വികരില്‍ നിന്നും ലഭിച്ച രീതിയാണ് പിന്തുടരുന്നത്. കൃഷി രീതിക്കുപുറമെ പരമ്പാരഗത നെല്‍വിത്തായ തൊണ്ടിയാണ് ഇവര്‍ കൃഷിക്കായി ഉപയോഗിച്ചത്. പ്രദേശത്തെ മറ്റ് വയലേലകള്‍ കപ്പ, വാഴ അടക്കമുള്ള കൃഷികളിലേക്ക് മാറിയപ്പോഴാണ് ഇവര്‍ നഷ്ടം നോക്കാതെ നെല്‍കൃഷി ചെയ്യുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.