73കോടി 62 ലക്ഷത്തി 58 ആയിരത്തി 160 രൂപ വരവും 73കോടി 56 ലക്ഷത്തി 58 ആയിരത്തി 160 രൂപ ചെലവും ആറ് ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമ്പിളി സുധി അവതരിപ്പിച്ചത്.സ്ത്രീ സൗഹൃദ പദ്ധതികളിലൂടെ വികസന കുതിപ്പ് ലക്ഷ്യമിട്ട് 61 ലക്ഷത്തി 77ആയിരത്തി 660 രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് 41 ലക്ഷത്തി 88 ആയിരത്തി 830 രൂപയും യുവത സമഗ്രകായിക വികസനത്തിന് 11 ലക്ഷംരൂപയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആരോഗ്യമേഖലയുടെ വികസനത്തിന് അഞ്ച് കോടി 33 ലക്ഷംരൂപയും, പട്ടികവര്‍ഗ പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി 6കോടി 60 ലക്ഷത്തോളം രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പിഎംഎവൈ ലൈഫ് പദ്ധതികള്‍ക്കായി അഞ്ചുകോടി 25 ലക്ഷരൂപയും കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് രണ്ട് കോടി ആറുപത് ലക്ഷംരൂപയും ക്ഷീരമേഖലയ്ക്ക് 42 ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്.
വിദ്യാഭ്യാസം കല സംസ്‌കാരം എന്നീ മേഖലകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപയും പശ്ചാതല മേഖല വികസനത്തിന് 70ലക്ഷം രൂപയുമാണ് ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.