തൃശ്ശിലേരി കരോള്‍ നൈറ്റ് 2018
തൃശ്ശിലേരി സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ കരോള്‍ നൈറ്റ് 2018 സംഘടിപ്പിച്ചു. മാനന്തവാടി രൂപതയിലുള്ള 15 ഇടവകകളിലുള്ള ഗായകരാണ് കരോള്‍ ഗാന മത്സരത്തില്‍ പങ്കെടുത്തത്. കേണിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ പളളി വികാരി റവ:ഫാദര്‍ ജോസ് മൊളോപ്പമ്പില്‍ ഉദ്ഘാടനം ചെയ്തു. ചെമ്പൈ സംഗീത കോളേജില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രഗത്ഭരായ സംഗീതജ്ഞരുടെ വിധി നിര്‍ണ്ണയത്തില്‍ ഒന്നാം സ്ഥാനം കല്ലോടി സെന്റ് ജോര്‍ജ്ജ് പള്ളി കരസ്ഥമാക്കി. രണ്ടാം സ്ഥാനം പയ്യമ്പള്ളി സെന്റ് കാതറിന്‍സും, മൂന്നാം സ്ഥാനം തവിഞ്ഞാല്‍ സെന്റ് മേരീസ് പള്ളിയും നേടി. വാളേരി സെന്റ് അല്‍ഫോന്‍സ പള്ളി വികാരി. റവ.ഫാദര്‍ ജെയിംസ് പൂതക്കുഴി വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു.