ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ 21-ന് സമാപിക്കും

0

കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ 21-ന് സമാപിക്കും. സമാപന പരിപാടികള്‍ ഉദ്ഘാടനം മാര്‍ച്ച് 21-ാം തിയ്യതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് രാഹുല്‍ ഗാന്ധി എം.പി. നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സിഎംഐ സെന്റ് തോമസ് പ്രൊവിന്‍ഷ്യാള്‍ ഫാ.തോമസ് തെക്കേല്‍ അധ്യക്ഷനാകും.വയനാട്ടില്‍ ആരോഗ്യ പരിപാലന രംഗത്ത് ഒന്നുമില്ലായ്മയുടെ ഒരു കാലത്ത് 1973 മാര്‍ച്ച് ഒന്നിന് സ്ഥാപിതമായ ഫാത്തിമ മാതാ മിഷന്‍ ആശുപത്രി വയനാടന്‍ ജനതയുടെ ആരോഗ്യത്തിന് കാവലാളായി മാറി. ഇന്ന് ആരോഗ്യ ശുശ്രൂഷ പരിപാലന രംഗത്ത് സുവര്‍ണ്ണ ജൂബിലിയുടെ നിറവിലാണ് ഫാത്തിമ മാതാ മിഷന്‍ ആശുപത്രി. 2022 മാര്‍ച്ച് 11-ാം തിയ്യതി ആരംഭിച്ച സുവര്‍ണ്ണ ജൂബിലിയുടെ ഉദ്ഘാടന ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന ജൂബിലി ആഘോഷ പരിപാടികള്‍ക്ക് നിറപ്പകിട്ടേകിക്കൊണ്ട് അതിന്റെ സമാപനത്തിലേക്ക് എത്തിയിരിക്കുകയാണ്.ആതുരശുശ്രൂഷരംഗത്ത് 50 വര്‍ഷങ്ങള്‍ പിന്നിടുന്ന ഫാത്തിമ മാതാ മിഷന്‍ ഹോസ്പി റ്റല്‍ കല്‍പ്പറ്റയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപന ചടങ്ങ് എം.പി രാഹുല്‍ ഗാന്ധി മാര്‍ച്ച് 21-ാം തിയ്യതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഉദ്ഘാടനം ചെയ്യും.സിഎംഐ സെന്റ് തോമസ് പ്രൊവിന്‍ഷ്യാള്‍ ഫാ.തോമസ് തെക്കേല്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.പി കെ.സി വേണുഗോപാല്‍, മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, എം.എല്‍.എ അഡ്വ.ടി.സിദ്ദീഖ്, വയനാട് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഐ.എ.എസ്, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയം തൊടി മുജീബ്, ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ എടിച്ചിലാത്ത് സി.എം.ഐ, ഹോസ്പിറ്റല്‍ ജനറല്‍ മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ.അബൂബക്കര്‍ സീഷാന്‍ മന്‍സാര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് അംഗങ്ങളും, സ്റ്റുഡന്‍സും അവതരിപ്പിക്കുന്ന കലാവിരുന്ന് ഉണ്ടായിരിക്കുമെന്നും ഇവര്‍ പറഞ്ഞു. ആശുപത്രി ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ എടിച്ചിലാത്ത് സി.എം.ഐ, ഹോസ്പിറ്റല്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജിമ്മി പോടൂര്‍ സി.എം.ഐ, ഹോസ്പിറ്റല്‍ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫാ.ജിതിന്‍ കുറൂര്‍ സി.എം.ഐ. ജനറല്‍ സര്‍ജന്‍ ഡോ. വി.ജെ സെബാസ്റ്റ്യന്‍, പബ്‌ളിക് റിലേഷന്‍ ഓഫീസര്‍ ഷിനോജ്.എന്‍.എസ്, ജൂബിലി കണ്‍വീനര്‍ മോന്‍സി തോമസ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!