ആദിവാസി യുവാവ് വിശ്വനാഥന്റെ കേസ് അട്ടിമറിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നാളെ ലോങ് മാര്‍ച്ച് നടത്തും. നാളെ വിശ്വനാഥന്റെ വീട്ടില്‍ നിന്ന് രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ലോങ്ങ് മാര്‍ച്ച് ഉച്ചയോടെ വയനാട് കളക്ടറേറ്റിലേക്ക് എത്തും.
വിശ്വനാഥന്റെ വീട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ അമ്മ ഫ്‌ലാഗ് ഓഫ് ചെയ്യുന്നതോടെ ലോങ്ങ് മാര്‍ച്ചിന് തുടക്കമാവും. വിശ്വനാഥന്റെ അമ്മ, സഹോദരന്‍,വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ, – വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ,പൗരത്വ പ്രക്ഷോഭ നായിക ലദീദ ഫര്‍സാനം , സംവിധായികലീല സന്തോഷ് ,ആദിവാസി വനിതാ പ്രസ്ഥാനം നേതാവ്
അമ്മിണി കെ വയനാട് , സാമൂഹിക പ്രവര്‍ത്തകന്‍ കെ അംബുജാക്ഷന്‍,മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു,ജില്ല സെക്രട്ടറി രജിതന്‍ കെ. വി,കെ. ഡി. പി – മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ : പി ജി ഹരി,തുടങ്ങിയവര്‍ ലോങ്ങ് മാര്‍ച്ചിന്റെ ഭാഗമാകും.
തീഫ് കെപി മമ്പാട് ( സംസ്ഥാന ജനറല്‍ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്) ലത്തീഫ് പി. എച്ച് ( ജില്ല പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്) മുഹ്‌സിന്‍ മുഷ്താഖ് ( ജില്ലാ ജനറല്‍ സെക്രട്ടറി )ശര്‍ബിന ഫൈസല്‍(ജില്ലാ സെക്രട്ടറി)വസീം അലി പിണങ്ങോട് , ഗഫൂര്‍ എന്‍. കെ (സംസ്ഥാന വൈസ് പ്രസിഡന്റ്) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.