വെള്ളമുണ്ട അയ്യപ്പ വിഷ്ണുക്ഷേത്രത്തില്‍ പുത്തരി ഉത്സവം ആഘോഷിച്ചു
വെള്ളമുണ്ട അയ്യപ്പ വിഷ്ണുക്ഷേത്രത്തില്‍ പുത്തരി ഉത്സവം ആഘോഷിച്ചു. പുത്തരി ഉത്സവത്തോടനുബന്ധിച്ച് കതിര്‍ കയറ്റല്‍, കതിര്‍ പൂജ, വിശേഷാല്‍പൂജകള്‍ എന്നിവ ക്ഷേത്രത്തില്‍ നടന്നു. ക്ഷേത്രം മേല്‍ശാന്തി. ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. പുത്തരി ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് പി മോഹനന്‍, ക്ഷേത്രം സെക്രട്ടറി കെ കെ ഗോപാലകൃഷ്ണന്‍ നായര്‍, ഈ കണ്ണന്‍ നായര്‍, സുരേന്ദ്രന്‍, പ്രഭാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.