ചെന്നൈ ആസ്ഥാനമായ എം.ഐ. ലൈഫ് സ്‌റ്റൈല്‍ മാര്‍ക്കറ്റിംഗ് ഗ്ലോബല്‍ എന്ന കമ്പനിക്ക് കീഴിലെ സണ്‍ ഇന്റര്‍നാഷണല്‍ ലീഡേഴ്‌സിനെതിരെയാണ് ഒരു സംഘം ഡിസ്ട്രിബ്യൂട്ടര്‍മാര്‍ പരാതിയുമായി രംഗത്തെത്തിയത്. ടീം ലീഡേഴ്‌സിന്റെ തെറ്റായ പ്രവര്‍ത്തനം മൂലം ലക്ഷങ്ങള്‍ ഓരോരുത്തര്‍ക്കും നഷ്ടപ്പെട്ടതായി ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.