അതിദാരിദ്യ കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ കിറ്റ് വിതരണം തുടങ്ങി
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് അതിദാരിദ്യ കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം തുടങ്ങി. 46 കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കുന്നത്. 5-ാം വാര്‍ഡിലെ കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കി ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് കെഷമീര്‍ വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷീജ ബാബു, ടി.ബി സെനു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുധകൃഷ്ണന്‍,പിടി കുര്യാച്ചന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ നിഷ രഘു,ഐസിടിസി സൂപ്പര്‍വൈസര്‍ സ്മിത തോമസ് എന്നിവര്‍ സംസാരിച്ചു