രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ നേതൃത്വത്തില്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ഏകദിന ഉപവാസം ആരംഭിച്ചു. നരഭോജി മൃഗങ്ങളെ വെടിവെച്ച് കൊല്ലുക, മൃഗങ്ങളുടെ എണ്ണം കാടിനനുസരിച്ച് നിജപ്പെടുത്തുക, കൃഷി നശിപ്പിക്കുന്നതിന് മതിയായ നഷ്ടപരിഹാരം നല്‍കുക, വന്യമൃഗങ്ങളാല്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കൊല്ലപ്പെടുന്നവരുടെ അനന്തരാവകാശികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, ബഫര്‍ സോണ്‍ വനത്തിനുളളില്‍ നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം.