ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി കൗ ലിഫ്റ്റിംങ്ങ് മെഷിന്‍
പനമരം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി അഞ്ച് പഞ്ചായത്തിലെ മൃഗാശുപത്രികള്‍ക്ക് കീഴിലുള്ള 10 ക്ഷീര സംഘങ്ങള്‍ക്ക് കൗ ലിഫ്റ്റിംങ് മെഷിന്‍ വിതരണം ചെയ്തു .രോഗം മൂലവും കാത്സ്യത്തിന്റെ അഭാവവും മൂലം കിടപ്പിലാവുന്ന പശുക്കളേയും , മറ്റ് മൃഗങ്ങളേയും ചികിത്സക്ക്വേണ്ടി ഉയര്‍ത്തുന്നതിന് സഹായിക്കുന്ന ഉപകരണമാണ് കൗ ലിഫ്റ്റിങ് മെഷീന്‍.നടവയല്‍ ക്ഷീരസംഘം ഹാളില്‍ സംഘടിപ്പിച്ച മെഷീന്‍ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണ്ണന്‍ ഉദ്ഘാടനം ചെയ്തു
അഞ്ച് ലക്ഷം രൂപ ചിലവില്‍ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളില്‍ 10 കൗ ലിഫ്റ്റിംങ് മെഷിനുകളാണ് നല്കുന്നത് . നടവയല്‍ ക്ഷീരസംഘം ഹാളില്‍ സംഘടിപ്പിച്ച മെഷീന്‍ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണ്ണന്‍ ഉദ്ഘാടനം ചെയ്തു .വൈ. പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി , പഞ്ചായത്ത് പ്രസിഡന്റ് മാരായ കമല രാമന്‍ , മേഴ്‌സി സാബു , മേഴ്‌സി ബെന്നി , സീനിയര്‍ വെറ്റിനറി സര്‍ജന്‍ഡോ: സുനില്‍ കെ എസ് .ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ , വാര്‍ഡ് ജനപ്രതിനിധികള്‍ ,ക്ഷീര സംഘം പ്രസിഡന്റുമാര്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു .