പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത്

0

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് അദാലത്ത് തുടങ്ങി.കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ വൈകുന്നേരം 5 മണി വരെയാണ് അദാലത്ത്.കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെമ്പര്‍മാരായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കുന്നു.80ഓളം പരാതികളാണ് ഇന്ന് പരിഗണിക്കുന്നത് .പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയിലിരിക്കുന്നതുമായ കേസുകളില്‍, പരാതിക്കാരെയും പരാതി എതിര്‍കക്ഷികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍കേട്ട് പരാതികള്‍ തീര്‍പ്പാക്കും.

പുതിയ പരാതികളും സ്വീകരിക്കും. പരാതി പരിഹാര അദാലത്തില്‍ ബന്ധപ്പെട്ട പോലീസ് ഓഫീസര്‍മാര്‍, റവന്യൂ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യവകുപ്പ്, സഹകരണ വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!