പ്രധാനമന്ത്രി ആവാസ് യോജന – ലൈഫ് ഭവന പദ്ധതിയുടെ പ്രചരണാര്‍ത്ഥം നടത്തപെടുന്ന രംഗശ്രീ തിയേറ്റര്‍ ഗ്രൂപ്പിന്റെ ‘സ്വപ്നഭവനം’ തെരുവ് നാടകത്തിന് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് സംസ്ഥാന കുടുംബശ്രീ മിഷനാണ്. ജില്ലയില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ നഗരസഭകളിലായി 2500 അധികം ആളുകള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ട്. പദ്ധതിയെ കുറിച്ചുള്ള അറിവുകള്‍ പരമാവതി
ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായാണ് ‘സ്വപ്നഭവനം’ തെരുവ് നാടകം കല്‍പ്പറ്റ പഴയ ബസ്റ്റാന്റ് പരിസരത്ത് അരങ്ങേറിയത്. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. കടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സാജിത പദ്ധതി വിശദീകരിക്കുകയും ചെയതു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post