കളക്ടറേറ്റിനു മുമ്പില്‍ ബി ജെ പിയുടെ രാപ്പകല്‍ സമരം

0

സംസ്ഥാന സര്‍ക്കാരിന്റെ വയനാടിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ബി ജെ പി സത്യാഗ്രഹം സമരം നടത്തി. കല്‍പ്പറ്റ കളക്ടറേറ്റിനു മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരം ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് രഘുനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി മധു നേതൃത്വം നല്‍കി.
പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം സി മോഹന്‍, ശിവദാസന്‍ മാസ്റ്റര്‍, പാര്‍ട്ടി ഉത്തരമേഖല ഉപാധ്യക്ഷന്‍ പി ജി ആനന്ദ്കുമാര്‍, ജില്ലാ ഉപദ്യക്ഷന്‍മാരായ അരവിന്ദ്, മാധവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ ശ്രീനിവാസന്‍, പാര്‍ട്ടി കല്‍പ്പറ്റ മണ്ഡലം അധ്യക്ഷന്‍ സുധീഷ് എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!