ഹരിത കര്‍മ്മസേനയെ പ്രണയിച്ച് വാലന്റൈന്‍ ദിനം ശ്രദ്ധേയമാക്കി.
പരിസ്ഥിതിയെ പ്രണയിക്കാം പ്രകൃതിയെ നോവിക്കാതെ എന്ന പ്രമേയവുമായി വാലന്റൈന്‍ ദിനത്തില്‍ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി പ്രണയ പ്രതിജ്ഞയും ഹരിത കര്‍മ്മസേന അംഗങ്ങളെ ആദരിക്കലും ഹോണറിങ് സാരി വിതരണവും സംഘടിപ്പിച്ചു.പത്മശ്രീ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ ഡിവിഷന്‍ പരിധിയിലെ 40ഓളം വരുന്ന ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് സാരിയും ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ പ്രത്യേക അംഗീകാരപത്രവും കൈമാറി.പഞ്ചായത്ത് പരിധിയിലെ അനിമേറ്റര്‍മാരെയും അനുമോദിച്ചു.പത്മശ്രീ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു. പി.ജെ ആന്റണി അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കല്യാണി,ബ്ലോക്ക് മെമ്പര്‍ വി.ബാലന്‍,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം ഷഫീല പടയന്‍,എം.അബ്ദുല്‍ അസീസ്, കെ കെ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു