വ്യാവസായിക പ്രദര്‍ശന വിപണന മേള നാളെ തുടങ്ങും.

0

കല്‍പ്പറ്റ ലളിത മഹല്‍ ഓഡിറ്റോറിയത്തില്‍ 20 വരെയാണ് വ്യാവസായിക പ്രദര്‍ശന വില്‍പ്പന മേളയെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മേളയുടെ ഉദ്ഘാടനം 15ന് രാവിലെ 11.30ന് കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ ടി.സിദ്ധിഖ് നിര്‍വ്വഹിക്കും.മേളയോടനുബന്ധിച്ച് പത്മശ്രീ നേടി വയനാടിന്റെ അഭിമാനമായി മാറിയ ചെറുവയല്‍ രാമനെ ആദരിക്കും.ജില്ലയിലെ വിവിധ വ്യവസായ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍,കരകൗശല വസ്തുക്കള്‍,കൈത്തറി വസ്ത്രങ്ങള്‍ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിക്കും.ഏറ്റവും താഴെ തട്ടിലുള്ള സംരംഭങ്ങള്‍ മുതല്‍ വന്‍ മുതല്‍ മുടക്കില്‍ കിന്‍ഫ്ര പാര്‍ക്കിലും ജില്ലയിലെ വിവിധ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന എല്ലാ പ്രമുഖ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി നടത്തുന്ന മേളയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

രാവിലെ 10 മണി മുതല്‍ രാത്രി 8 വരെ നടക്കുന്ന മേളയില്‍ വയനാടന്‍ രുചികളുടെ കൈപുണ്യം വിളിച്ചോതുന്ന തനത് ഭക്ഷ്യമേള, മലനാടിന്റെ പൈതൃകം അടയാളപ്പെടുത്തുന്ന വിവിധ ഗോത്രവിഭാഗങ്ങളുടെ കലാപ്രകടനങ്ങള്‍, ഗാനമേള,വയലിന്‍ ഫ്യൂഷന്‍,ഗസല്‍ സന്ധ്യ നൃത്ത്യനൃത്തപ്രകടനങ്ങള്‍, കൂടാതെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകള്‍ പാല്‍ സംസ്‌കരണ രംഗത്തെ പുതിയ ആശയങ്ങളും ന്യൂതന സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്ന ടെക്‌നോളജിക്ലിനിക്ക് എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. വയനാടന്‍ സംസകാരത്തിന്റെ നേരടയാളമായി കളിമണ്‍പാത്രങ്ങള്‍ മുളയിലും കാപ്പിത്തടിയിലും,കടലാസിലും രൂപം കൊള്ളുന്ന പലവിധ കരകൌശല വസ്തുകള്‍ എന്നിവയുടെ നിര്‍മ്മാണം ജനങ്ങള്‍ക്ക് നേരിട്ട് കണ്ടറിയുവാനും നിര്‍മ്മാണത്തില്‍ നേരിട്ട് പങ്കുചേര്‍ന്ന് സ്വന്തം കഴിവുകള്‍ തെളിയിക്കുന്നതിനുമായി പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍, വൈത്തിരി ഉപജില്ലാ വ്യവസായ ഓഫീസര്‍ എന്‍. അയ്യപ്പന്‍, ഡെപ്യൂട്ടര്‍ ഡയറക്ടര്‍ പി.എസ്.ലാവതി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!