ഭാരത സര്‍ക്കാരിന്റെ സഹായത്തോടെ നബാര്‍ഡിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തനം നടത്തി വരുന്നതും പുതിയതായി തുടങ്ങിയതുമായ കാര്‍ഷിക ഉത്പാദന കമ്പനി ഡയറക്ടര്‍മാര്‍ക്കുളള പരിശീലനം വൈത്തിരി സ്‌പൈസസ് ആന്റ് അഗ്രോ ഫാര്‍മേസ് പ്രൊഡ്യൂസേര്‍സ് കമ്പനി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.പീരുമേട് ഡവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം ഡയറക്ടര്‍ സിബിജോസഫ് , സംസ്ഥാന കോഡിനേറ്റര്‍ സബിന്‍ജോസ് എന്നിവര്‍ ക്ലാസുകള്‍നയിച്ചു.
ചെറുകിട നാമമാത്ര കര്‍ഷകരെ ഉയര്‍ത്തി കൊണ്ടു വരുന്നതിനും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കിയോ അല്ലാതെയോ വിപണനം ചെയ്ത് കര്‍ഷകര്‍ക്ക് നിലവില്‍ ലഭിക്കുന്ന വിലയില്‍ നിന്നും ഉയര്‍ന്ന വരുമാനത്തിലേക്ക് എത്തിക്കുക, സര്‍ക്കാര്‍ സഹായത്തോടെ കാര്‍ഷിക ഉപകരണങ്ങളും അനുബന്ധവസ്തുക്കളും കര്‍ഷകര്‍ക്ക് നല്‍കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളുമായിട്ടാണ് കാര്‍ഷിക ഉത്പാദന കമ്പനികള്‍ രൂപം കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ പീരുമേട് ഡവലപ്പ്‌മെന്റ് സൊസൈറ്റിയാണ് കാര്‍ഷിക ഉത്പാദന കമ്പനികള്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങളും പരിശീലനങ്ങളും നല്‍കുന്നത്.
ഫാര്‍മേഴ്‌സ് പ്രൊഡ്യുസേഴ്‌സ് കമ്പനി വയനാട് ജില്ലാകോഡിനേറ്റര്‍ അനില്‍ തോമസ് ,കമ്പനി വൈത്തിരി ചെയര്‍മാന്‍ മുഹമ്മദലി .പി,വൈത്തിരി എഫ് .പി . ഒ ക്ക് പുറമെ മധുവനം, പനമരം ഫാര്‍മേഴ്‌സ് പ്രൊഡ്യുസേഴ്‌സ് കമ്പനി ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.